സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലിയന്‍ അസാന്‍ജ്

സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് യുകെ, സ്വീഡി്ഷ് അധികൃതരെ സമീപിച്ചു.

2012 ലാണ് അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയം തേടിയത്. ലൈംഗികാരോപണക്കേസില്‍ വിചാരണയ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. പുറത്തിറങ്ങിയാല്‍ അസാന്‍ജിനെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്യും. സ്വീഡനിലെത്തിയാല്‍ സ്വീഡന്‍ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാന്‍ജ് ഭയക്കുന്നത്.യുഎസ് വധിക്കുമെന്ന ഭീതിയിലാണ് നാലു വര്‍ഷത്തിലേറെയായി ലണ്ടനിലെ ഇക്വഡോര്‍ എംബിസിയില്‍ താമസിക്കുന്ന അസാന്‍ജ് സ്വാതന്ത്ര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.