ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. മറ്റ് നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ രാഷ്ട്രപതി നിയമിച്ചു. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരിയെ കര്‍ണാടക ചീഫ് ജസ്റ്റിസാക്കി. ഫെബ്രുവരി 20-ന് മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കണം. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് രസ്‌തോഗിയെ ത്രിപുരയിലും അലഹബാദിലെ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസാക്കി.