‘അശ്ലീല സൈബര്‍ ക്വട്ടേഷന്‍’ പുച്ഛത്തോടെ തള്ളിക്കളയുന്നു, എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നത് സിപിഐഎമ്മിന്റെ രീതിയെന്ന് കെ കെ രമ

കോണ്‍ഗ്രസ് നേതാക്കളുമായി കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. 2012 മുതല്‍ ഇത്തരം അനുഭവങ്ങളുണ്ട്. താന്‍ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും നേരിടുന്ന വിഷയമാണിതെന്നും രമ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകള്‍ ഇടുക എന്നത് സ്ഥിരം രീതിയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് രമ പ്രതികരിച്ചു.