യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.കെ ശൈലജ

സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം. നിയമസഭയില്‍ അഡ്വ. പി.ഐഷാപോറ്റി, എം. എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

ബാലഭിക്ഷാടനം തടയുന്നതിനായി വിവിധ പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.