കെ.എം.മാണി മന്ത്രിസ്ഥാനം രാജിവച്ചു. ഒപ്പം തോമസ്‌ ഉണ്യാടന്‍ ചീഫ് വിപ്പ് സ്ഥാനവും

K-M-Mani,
കെ.എം മാണി ധനമന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം നേരിട്ട് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചു. ചീഫ് വിപ്പ് തോമസ് ഉണ്യാടനും രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാനോട്‌ കൂറ് പ്രഖ്യാപിച്ചു കൂടിയാണ് ഉണ്യാടന്‍റെ രാജി .

” നിയമ വ്യവസ്ഥയോടുള്ള ആധാര സൂചകമായി ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജി വക്കുന്നു.ഇനിയും കലവറയില്ലാത്ത പിന്തുണ യു ഡി എഫിന് ഉണ്ടായിരിക്കും, ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എനിക്ക് വേണ്ട പിന്തുണ നല്‍കിയ എന്റെ സഹപ്രവര്‍ത്തകരോട് നന്ദിയുണ്ട്”.

രാജിക്കത്ത് ദൂതന്‍ മുഖേന മുഖ്യമന്ത്രിക്ക് എത്തിക്കുമെന്നും കെ എം മാണി പറഞ്ഞു. മുന്‍ എം എല്‍ എ ജോസഫ്‌ എം പുതുശ്ശേരി ,ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ എന്നിവരാണ് ക്ലിഫ് ഹൗസിലേക്ക് പോയത്.

രാജി താമസിച്ചോ എന്നാ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നു.താന്‍ പാര്‍ടിയുമായി ആലോചിച്ചു തീരുമാനം എടുക്കുമെന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു,ഇന്നു ഞങ്ങളുടെ യോഗം കൂടി എന്റെ അഭിപ്രായം പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തുചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി ഒരുമിച്ച് തീരുമാനം എടുക്കേണ്ടതിനാലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നതെന്നും മന്ത്രി മാണി യോഗത്തില്‍ പറഞ്ഞിരുന്നു. പി.ജെ ജോസഫ് രാജിവെക്കില്ലെന്ന് വ്യക്തമാക്കി.ഇതു കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്.യോഗത്തില്‍ മാണിയുടെ രാജി ശക്തമായി ആവശ്യപ്പെട്ടത് മോന്‍സ് ജോസഫാണ്.

തന്റെ രാജിയുമായി ബന്ധപ്പെട്ട് ,പാര്‍ട്ടിയില്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടക്കുക മാത്രം ആണ് ഉണ്ടായതെന്നും , തന്റെ രാജിക്ക്മ എപ്പോള്‍ പ്രസക്ത്തിയില്ല എന്നും മന്ത്രി പി ജെ ജോസഫ്‌ മാധ്യമങ്ങളോട് പറഞ്ഞു.ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാ കെ എം മാണിയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ജോസഫ്‌ തയ്യാറായില്ല.

രാജിക്കൊപ്പം ,പാര്‍ട്ടിയും തന്റെ കൈപ്പിടിയില്‍ നിന്ന് അകലുക ആണോയെന്ന് കെ എം മാണി ഭയക്കുന്നു എന്നാണ് സൂചന. രാജി പ്രഖ്യാപിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗം നേതാക്കള്‍ മാത്രം ആണ് ഒപ്പമുണ്ടായിരുന്നത്. മുതിര്‍ന്ന നേതാവ് സി എഫ് തോമസ്‌ ഈ സമയം കൂടെ ഉണ്ടായിരുന്നു.