ബാര്‍ കോഴക്കേസ്; കെ.പി സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

കെ.പി സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി.  ബാര്‍കോഴക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു കെ.പി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍ പറഞ്ഞിരുന്നു. വിജിലന്‍സിന്റെയും മാണിയുടെയും അഭിഭാഷകരുടെ എതിര്‍പ്പിന് പിന്നാലെയാണ് സതീശനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന കാര്യം താന്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജിലന്‍സ് നിയമോപദേശകന് ഭയമുണ്ട്. കോടതിയില്‍ ഹാജരായതിനെ എതിര്‍ക്കാന്‍ കാരണം ഇതാകാം. കേസില്‍ ഹാജരാകാനുള്ള അവകാശം തനിക്കാണെന്നും ഇനിയും ഹാജരാകുമെന്നും കെ.പി. സതീശന്‍പറഞ്ഞു. അഴിമതിക്കെതിരെ നില്‍ക്കുന്ന സര്‍ക്കാര്‍ തന്നെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി.

ബാര്‍കോഴക്കേസ് പ​രി​ഗ​ണി​ക്കു​ന്ന വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ വി​ജി​ല​ൻ​സ് അ​ഭി​ഭാ​ഷ​ക​നെ ചൊ​ല്ലി ഇന്ന് ത​ർ​ക്കം നടന്നിരുന്നു. വി​ജി​ല​ൻ​സി​നു​വേ​ണ്ടി സ്‌പെഷ്യല്‍ പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. സ​തീ​ശ​ൻ ഹാ​ജ​രാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. സ​തീ​ശ​ൻ ഹ​ജ​രാ​യ​തി​നെ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശ​ക​ൻ എ​തി​ർ​ത്തി​ർ​ത്തി​രു​ന്നു. സ​തീ​ശ​നെ​തി​രെ മാ​ണി​യു​ടെ അ​ഭി​ഭാ​ഷ​ക​നും രം​ഗ​ത്തെ​ത്തിയിരുന്നു.ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ടു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹാ​ജ​രാ​യാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു