എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണം; പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും ഒരുപോലെയെന്ന് കെ സുരേന്ദ്രന്‍

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും ഒരു പോലെയാണെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും ശക്തമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ചിത്രം സഹിതമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.