രഹന ഫാത്തിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ സുരേന്ദ്രന്‍

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. രഹ്‌നയും സുരേന്ദ്രനും പലതവണ കൂടിക്കാഴ്ച നടത്തിയെന്ന രശ്മി നായരുടെ ആരോപണം സുരേന്ദ്രന്‍ തള്ളി. രഹന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണ്. സുരേന്ദ്രന്‍ പ്രതികരിച്ചു.

മംഗലാപുരത്തു വെച്ച് രഹന ഫാത്തിമയും സുരേന്ദ്രനും നിരവധിതവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് രഹനയുടെ പ്രവര്‍ത്തികളെന്നും രശ്മി ആരോപിച്ചിരുന്നു.

ശബരിമലയില്‍ നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്. ദേവസ്വം മന്ത്രിക്കും പൊലീസിനും അതില്‍ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഗൂഡാലോചന നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Show More

Related Articles

Close
Close