മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

കരിക്കകത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടി. വനിതകള്‍ ഉള്‍പ്പെടെ അമ്പതോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ  കരിങ്കൊടി കാട്ടിയത്.

പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു. കരിക്കയം ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി. ശബരിമല യുവതീപ്രവേശന വിഷയത്തിലെ മന്ത്രിയുടെ നിലപാടുകളാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജിയില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായുള്ള അനുനയനീക്ക ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരൂമാനമുണ്ടായത്. ഇതോടെ പുന:പരിശോധനാ ഹര്‍ജിയില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചു.

Show More

Related Articles

Close
Close