മണ്ണിലേക്ക് മടങ്ങി

kalam
മുൻ രാഷ്‌ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്‌ദുൽ കലാമിന് ജന്മനാടും രാജ്യവും വിടനൽകി. പൂർണ സൈനിക ബഹുമതികളോടെ മധുര – രാമേശ്വരം പാതയിലെ അരിയാൻഗുണ്ടിലാണ് കബറടക്കം നടന്നത്. സർക്കാർ വിട്ടുനൽകിയ സ്‌ഥലം ഇനി അബ്‌ദുൽ കലാം സ്‌മാരകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ,ഗവര്‍ണ്ണര്‍ പി സദാശിവം , മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീർ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകള്‍.

ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് 6.52നു ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടൻതന്നെ നഗരത്തിലെ ബഥനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു.