അഭ്യുഹങ്ങള്‍ക്ക് വിട. മധ്യവയസ്കയുടെ മൃതദേഹം കിട്ടി.

കഴിഞ്ഞ ദിവസം മുതല്‍ കല്ലിശ്ശേരിയിലും പരിസരത്തും നിറഞ്ഞ അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ടു കല്ലിശ്ശേരി ഇറപ്പുഴ പാലത്തിനു സമീപം മധ്യവയസ്കയുടെ മൃതദേഹം പൊങ്ങി. ഇന്നലെ സന്ധ്യ മുതല്‍ ചാടിയത് തിരുവന്‍വണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആണെന്ന തരത്തില്‍ വാട്സാപ്പിലും മറ്റും സന്ദേശങ്ങള്‍ പരന്നിരുന്നു.
qa

ഇന്ന് രാവിലെ 7 മണിയോടെ പാലത്തിനു സമീപം പുതിയ പാലത്തിന്റെ പണികള്‍ക്കായി ഉള്ള റോപ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 55-60 വയസ്സുതോന്നിക്കും.എന്നാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നെങ്ങും ഇതുവരെ ഒരു മിസ്സിംഗ്‌ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്ന് ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു.
aaa

ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സ് സ്ഥലതെതിയാണ് മൃതദേഹം കരക്കെടുത്തത്. ആംബുലന്‍സ് സൗകര്യം ലഭ്യമാകാന്‍ തടസ്സം നേരിട്ട് എങ്കിലും ബി ജെ പി ആലപ്പുഴ ജില്ലാ സെക്രട്ടറി എം വി ഗോപകുമാര്‍ ,സേവാഭാരതിയുടെ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ബുദ്ധിമുട്ട് അവസാനിച്ചത്‌.
ddd

ബി ജെ പി ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ്‌ ബി കൃഷ്ണകുമാര്‍ ,യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം എന്നിവരുടെ നേതൃത്തത്തില്‍ ജനങ്ങളും പോലീസിന് സഹായത്തിനായി ഉണ്ടായിരുന്നു.
1q1q1q