സേലം-ചെന്നൈ എക്‌സ്പ്രസ് ഹൈവേ; രജനീകാന്തിനെ തള്ളി കമല്‍ഹാസന്‍

കര്‍ഷക പ്രതിഷേധം കനക്കുന്ന സേലം തമിഴ്‌നാട് എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് രജനീകാന്തിന്റെ അഭിപ്രായത്തെ തള്ളി കമല്‍ഹാസന്‍ രംഗത്ത് വന്നു.  എട്ടുവരിപ്പാത വികസനത്തിന് ആവശ്യമാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, പാത ആവശ്യമാണോയെന്നു ആദ്യം പറയേണ്ടതു ജനമാണെന്നായിരുന്നു കമലിന്റെ മറുപടി. പാത യാഥാര്‍ത്ഥ്യമായാല്‍ ചെന്നൈയില്‍ നിന്നു സേലത്തേക്കുള്ള യാത്രാ സമയം മൂന്നു മണിക്കൂര്‍ കുറയുമെന്നാണു പ്രതീക്ഷ.

തങ്ങളോട് ആലോചിക്കാതെ കൃഷി നടക്കുന്ന തങ്ങളുടെ ഏക്കറുകളോളം വരുന്ന കൃഷി ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച തമിഴ്നാട് സര്‍ക്കാരിനെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.