സഹായ ഹസ്തവുമായി കമല്‍ഹാസനും വിജയ് ടി.വിയും; 25 ലക്ഷം രൂപ വീതം നല്‍കിയ ഇരുവരെയും നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ ലോകം. നടന്‍മാരായ സൂര്യയ്ക്കും കാര്‍ത്തിക്കും ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് നടനും മക്കള്‍ നീതിയിലേക്ക് മയ്യം നേതാവുമായ കമല്‍ഹാസനാണ്. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ധനസഹായം. വെള്ളപ്പൊക്കം മൂലം കേരളത്തിലുണ്ടായ അസാധാരണ സാഹചര്യം മനസ്സിലാക്കി ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയ കമല്‍ഹാസനെ അഭിനന്ദിക്കുന്നു. വിജയ് ടി.വി യും 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.