ട്വീറ്റില്‍ ശശികലയെ കുത്തി കമല്‍ഹാസന്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധിക്കു പുറകെ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്റെ ട്വീറ്റ്. ശശികലയുടെ മുഖ്യമന്ത്രിയാകാനുളള നീക്കത്തിനെതിരെ നേരത്തെ കമല്‍ഹാസന്‍ ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്നു. ശശികലയെന്ന യാഥാര്‍ത്ഥ്യം വേദനിപ്പിക്കുന്നുവെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞിരുന്നത്. പനീര്‍ശെല്‍വത്തെ എന്തുകൊണ്ട് മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുന്നില്ലന്നും കമല്‍ഹാസന്‍ ചോദിച്ചിരുന്നു.