സീരിയല്‍ നടി ശ്രുതി ആത്മഹത്യ ചെയ്തു

suicide

കന്നഡയിലെ പ്രശസ്ത ടി വി സീരിയല്‍ നടിയായ ശ്രുതി ആത്മഹത്യ ചെയ്തു. 24 വയസ്സായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. അവനു മത്തു ഷരവാണി എന്ന ടി വി സീരിയലിലൂടെ കന്നഡ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രുതി. വ്യവസായിയായ ഉമേഷാണ് ശ്രുതിയുടെ ഭര്‍ത്താവ്. കനകപുര റോഡിലുള്ള ഹരോഹള്ളിയിലാണ് ഇവര്‍ താമസിക്കുന്നത്. നെലമംഗലയിലെ മദനയകനഹളളിക്കടുത്ത് കച്ചോഹള്ളിയിലെ ഒരു വീട്ടിലാണ് ശ്രുതി ആത്മഹത്യ ചെയ്തത്. ശ്രുതിയുടെ സുഹൃത്തായ ശ്രീകാന്തിന്റേതാണ് ഈ വീട്. ശ്രുതിയും ശ്രീകാന്തും ഒരുപാട് നാളായി സുഹൃത്തുക്കളായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ശ്രീകാന്തിന്റെ വീട്ടിലെത്തിയതായിരുന്നു നടി.