Trending

ബിജെപി എംപി വി.മുരളീധരന്റെ വീടിനു നേരെ ബോംബേറ്

ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്. തലശ്ശേരി വാടിയില്‍പീടികയിലെ തറവാട് വീടിന് നേരെയാണ് അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. അതേസമയം, കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് ആര്‍എസ്എസ് വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ വീട് വെള്ളിയാഴ്ച വൈകിട്ട് ഒരു സംഘം അടിച്ചുതകര്‍ത്തിരുന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകലുടെ നേതൃചുമതലയുള്ള മുതിര്‍ന്ന നേതാവാണ് ചന്ദ്രശേഖരന്‍. വീട്ടില്‍ അതിക്രമിച്ച് കയറിയ പതിനഞ്ചംഗ സംഘം വീട്ടിലുണ്ടായിരുന്ന ചന്ദ്രശേഖരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

വീട്ടിലെ സകല സാധനങ്ങളും അക്രമി സംഘം അടിച്ച് തകര്‍ത്തു. അക്രമത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റു . ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close