കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി!

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. വിമാനത്താവളത്തിനുള്ള എയറോഡ്രാം ലൈസന്‍സ് ബുധനാഴ്ച അനുവദിച്ചതായി ഡി.ജി.സി.എ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു.

ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വകാര്യാവശ്യത്തിന് വിമാനമിറക്കുന്നത് ഉള്‍പ്പെടെയുള്ള അനുമതി പ്രാബല്യത്തിലായതായി കിയാല്‍ മാനേജിങ് ഡയറക്ടര്‍ തുളസീദാസ് വ്യക്തമാക്കി. ഡിസംബറില്‍ ആദ്യവിമാനം കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതിനു 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.

ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ എല്ലാ ദിവസവും വിമാനത്താവളം ജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലുവരെയാണു പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം.

Show More

Related Articles

Close
Close