കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രിഥ്വിരാജ്

ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ താന്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രിഥ്വിരാജ്. വലിയ ക്യാന്‍വാസില്‍ വിപുലമായ രീതിയില്‍ തന്നെ കര്‍ണനൊരുക്കാനാണ് വിമല്‍ ശ്രമിക്കുന്നതെന്നും താന്‍ നിരന്തരം വിമലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും പ്രിഥ്വിരാജ് വ്യക്തമാക്കി. എത്ര ബജറ്റിലാണ് കര്‍ണന്‍ സാധ്യമാക്കുക എന്നത് ഇപ്പോള്‍ പറയാനാവില്ല. ആനിമേഷന്‍ ചിത്രവും പുറത്തിറക്കും. കര്‍ണന്റെ യഥാര്‍ത്ഥ പതിപ്പിനു ശേഷമാകും ആനിമേഷന്‍ പതിപ്പെത്തുകയെന്നും ഒരു അഭിമുഖത്തില്‍ പ്രിഥ്വിരാജ് വ്യക്തമാക്കി.
2016ലാണ് കര്‍ണന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എന്നാല്‍ പിന്നീട് ചിത്രം കാര്യമായി മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലായി. നിര്‍മാണം ഏറ്റെടുത്ത വേണു കുന്നപ്പിള്ള ചിത്രത്തില്‍ നിന്ന് പിന്‍മാറിയതും തിരിച്ചടിയായി. 300 കോടി ബജറ്റിലാണ് കര്‍ണന്‍ ഒരുക്കുക എന്ന് ഇടയ്ക്ക് വിമല്‍ പറഞ്ഞിരുന്നു.