ഇന്ത്യയ്ക്ക് ടെസ്റ്റു ചരിത്രത്തിൽ ഉയർന്ന സ്കോർ … ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി… ചരിത്ര നേട്ടം.

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ കരുൺ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 759 റൺസ്‌ നേടി. ഇന്ത്യൻ ടെസ്റ്റു ചരിത്രത്തിലെ ഉയർന്ന സ്കോറാണിത്. 381 പന്തില്‍ 303 റണ്‍സ് നേടിയാണ് കരുണ്‍ തന്റെ ചരിത്ര നേട്ടം കുറിച്ചത്. വിരേന്ദര്‍ സേവാഗിനു പിന്നാലെ ട്രിപ്പിള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരം കൂടിയായി കരുണ്‍ നായര്‍.

India's debutant Karun Nair plays a shot on the second day of their third cricket test match against England in Mohali, India, Sunday, Nov. 27, 2016. (AP Photo/Altaf Qadri)

32 ബൗണ്ടറിയും നാലു സിക്സും അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്സ്. മൂന്നാം ടെസ്റ്റു കളിക്കുന്ന കരുണിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് സെഞ്ച്വറി ട്രിപ്പിളില്‍ എത്തിക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ കളിക്കാരനെന്ന റെക്കോര്‍ഡും കരുണിനു സ്വന്തമായി. സുനിൽ ഗാവാസ്കറിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വമ്പൻമാർക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുൺ നായർ സ്വന്തം പേരിൽ കുറിച്ചത്.

ജന്മം കൊണ്ടു മലയാളിയാണെങ്കിലും കരുണ്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ താരമാണ്. ഇന്ത്യ എ ടീം , ഐ.പി.എല്ലി. ൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയിട്ടുള്ള കരുണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കും വിധമുള്ള പ്രകടനമാണു ചെന്നൈ ടെസ്റ്റില്‍ നടത്തിയത്.

India's Karun Nair plays a shot during the third day of the fifth and final Test cricket match between India and England at The M.A. Chidambaram Stadium in Chennai on December 18, 2016. ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / AFP PHOTO / ARUN SANKAR / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE-----

കരുണിന്റെ സ്വപ്ന തുല്യമായ നേട്ടത്തിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 282 റൺസ് ലീഡ് സ്വന്തമാക്കി. നാലാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എടുത്തിട്ടുണ്ട്.