അയല്‍ സംസ്ഥാനങ്ങളിലെ ചികിത്സക്കും കാരുണ്യസഹായം

KARUNYA
അയല്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നടത്തുന്ന ചികിത്സക്കും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുള്ള സഹായം നല്‍കും. വെല്ലൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ചികിത്സക്കും സഹായം അനുവദിക്കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്.സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കു മാത്രമേ സംസ്ഥാനത്തിനു പുറത്തുള്ള ആശുപത്രികള്‍ക്കും നല്‍കു.ഇതുസംബന്ധിച്ച് ലോട്ടറിവകുപ്പിന്റെ ശുപാര്‍ശക്ക് മന്ത്രിസഭ അനുമതി നല്‍കി.