കത്വ പീഡനം: പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാര്‍ രാജിവെച്ചു

കശ്മീരില്‍ എട്ടുവയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികള്‍ക്ക് പിന്തുണയുമായെത്തിയ മന്ത്രിമാര്‍ രാജിവെച്ചു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ വനംമന്ത്രി ലാല്‍ സിങും വ്യവസായമന്ത്രി ചന്ദര്‍ പ്രകാശുമാണ് രാജിവെച്ചത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫതിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ ഇരുവരും പങ്കാളികളായിരുന്നു. പ്രതികള്‍ക്കു പിന്തുണ തേടി നടത്തിയ റാലിയായിരുന്നു അത്.