ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി പ്രവേശനം

12196244_932417026806595_8778851274736111613_nചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി നഗരസഭാ ഹാളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപെട്ട കൌണ്‍സിലര്‍മാര്‍ പ്രവേശിച്ചു. കായകുളം നഗരസഭയിലാണ് സംഭവം. നഗരസഭയില്‍ നടക്കുന്ന ദുര്‍ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക്‌ വേണ്ടി സത്ഭരണം കാഴ്ച്ചവെക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജയചന്ദ്രന്‍ പിള്ള പറഞ്ഞു.
അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാണ് ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി ബി ജെ പി കൌണ്‍സിലര്‍മാരായ പാലാമുറ്റത്തു വിജയകുമാര്‍ ,ഡി അശ്വിനി ദേവ് ,രാജേഷ്‌ കമ്മത്ത്, സദാശിവന്‍ , രമണി ദേവരാജ്, ഓമനാ അനില്‍, സുരേഖാ എന്നിവര്‍ അകത്തു പ്രവേശിച്ചത്‌.നഗരസഭാ കവാടത്തില്‍ ഒരുക്കിയ പന്തലില്‍ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.400_F_43311825_FmdHwEaHJgtmigy3HEq9ryKEMLgJqn0v