കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തായി. സിനിമയിലെ ഗംഭീര സെറ്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പീരിയഡ് സിനിമയായ കൊച്ചുണ്ണിക്കായി മികച്ച സെറ്റും ആർട്ട് വർക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്.ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് 12 കോടിയാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്.

COURTESY : www.behindwoods.com , www.vertikalmedia.com