ഉമ്മന്‍ചാണ്ടിയും , കെ.എം. മാണിയും ഇത്തിക്കരപ്പക്കിയും , കായംകുളം കൊച്ചുണ്ണിയും

-230aമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.എം. മാണിയും ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയുമാണെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്കു പറ്റിയ കൂട്ടുകാരനാണു മാണി. അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലില്‍ മുങ്ങിക്കിടക്കുന്ന ഉമ്മന്‍ ചാണ്ടി ‘നീ കൂടെ കൂട്ടിനു വാ കൂട്ടുകാരാ’ എന്നു മാണിയെ നോക്കി വിളിക്കുകയാണ്.