കനം കുറഞ്ഞ ടെലിവിഷനുമായി സിയോമി

MI-TV-2എംഐ4 സ്മാർട്ട് ഫോണിനെക്കാൾ കനം കുറഞ്ഞതാണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 31000 രൂപയാണ് 48ഇഞ്ച് ടിവിയുടെ വില. ഇതിന്റെ തിയേറ്റർ എഡിഷന് 41000 രൂപയാകും.
ഡോൾബി സാങ്കേതികതയിലൂന്നിയ ശബ്ദ സംവിധാനവും 4കെ ഡിസ്‌പ്ലേ ക്വാളിറ്റിയും ഇതിനെ വേറിട്ടതാക്കുന്നു. എംസ്റ്റാർ 6എ 928 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 5.0 അധിഷ്ഠിതമായ എംഐ യുഐടിവിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
വോളെക്‌സുമായി സഹകരിച്ച് നിർമിച്ചിരിക്കുന്ന ഇതിന്റെ പ്രത്യേക പവർ പ്ലഗ് ഒരു തീപ്പെട്ടിയേക്കാൾ ചെറുതാണ്. ഷാർപ്പ്, സോണി, സാംസഗ് തുടങ്ങിയവയേക്കാൾ മികച്ച കാഴ്ചാനുഭവം തങ്ങൾ ഒരുക്കുന്നുവെന്നാണ് സിയോമിയുടെ അവകാശവാദം. ഗോൾഡ്, സിൽവർ, റോസ്, നീല, പച്ച തുടങ്ങിയ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭ്യമാണ്.