കെജ്‌രിവാള്‍ പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ചൊവ്വാഴ്ച പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ സിസോദിയ നടത്തിയ പരാമര്‍ശമാണ് ഈ അഭ്യൂഹത്തിന് കാരണം. നിങ്ങള്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്‌രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇപ്പോഴാണ് പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഫെബ്രുവരി നാലിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ആം ആദ്മി ഇതുവരെയായിട്ടും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.