പ്രഭാ വർമയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കവി പ്രഭാവർമയ്ക്ക്. ‘ശ്യാമമാധവം’ എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം.എഴുത്തുകാരൻ, ഗാനരചയിതാവ്, പത്രപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ്.

ശ്യാമമോഹിതം, സൗപർണിക, ആർദ്രം, അവിചാരിതം (കവിതാസമാഹാരം), മലേഷ്യൻ ഡയറിക്കുറിപ്പുകൾ (യാത്രാവിവരണം), എന്തു കൊണ്ട് ഫാഷിസം (പഠനം) തുടങ്ങിയവ പ്രമുഖ കൃതികൾ. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര ചലച്ചിത്ര പുരസ്‌കാരത്തിന് രണ്ടു തവണ അർഹനായി. മികച്ച റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന മാധ്യമപുരസ്‌കാരവും കരസ്ഥമാക്കി. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.