മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റി; ഒഴിവായത് വന്‍ദുരന്തം.

ഹെൽപ് ലൈൻ നമ്പർ: 0487–2429241, 0471–2320012, 9746769960, 9746769950

തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലെ കറുകുറ്റിയില്‍ പുലര്‍ച്ചെ രണ്ടിന് ശേഷമാണ് അപകടം.

karukatty

ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം തെറിച്ചുപോയ നിലയിലാണ്. എസ് 3 മുതൽ എസ് 12 വരെയുള്ള സ്ലീപ്പർകോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്.

train

സ്‌റ്റേഷന്‍ വിട്ട ഉടനെയായതിനാല്‍ ട്രെയിന് വേഗം കുറവായിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.അപകടത്തില്‍ റെയില്‍പാളം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാളങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു.

എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ രാവിലെ മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

Pic Courtesy : Mathrubhumi