കെഎഎസ് ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ തീരുമാനം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടുത്തവര്‍ഷം നടപ്പാക്കാന്‍ മന്ത്രിസഭാതീരുമാനം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കെ.എ.എസ് ജനുവരി ഒന്നിന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കെ.എ.എസ് നടപ്പാക്കുന്നത്. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.