കളികാണമെങ്കില്‍ ഇന്നു നേരത്തെ എത്തുക; കലൂര്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടയ്ക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തുന്നവര്‍ ഇന്നു  വൈകുന്നേരം കഴിവതും നേരത്തെ എത്തണമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന.

കലൂര്‍ സ്റ്റേഡിയത്തിലേക്കുകള്ള ഗേറ്റുകള്‍ സുരക്ഷാകാരണത്താല്‍ ഇന്ന് നേരത്തെ അടയ്ക്കുമെന്നതിനാലാണ് ആരാധകരോട് നേരത്തെ എത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനെതിരെ മത്സരം ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താലേ കേരളത്തിന് സെമി ഫൈനലിലേക്ക് കടക്കാനാകു.

വൈകീട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുന്നത് . സുരക്ഷാ പരിശോധന കര്‍ശനം ആയതിനാല്‍ അതിനും സമയം വേണ്ടി വരും.