ആറന്മുള വള്ളംകളിക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങള്‍ എത്തും

ഇന്ന് നടക്കുന്ന ആറന്‍മുള വള്ളംകളിക്ക് ആവേശം പകരാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പേര് ആലേഖനം ചെയ്ത് പ്രത്യേകം തയാറാക്കിയ ബോട്ടില്‍ താരങ്ങള്‍ പങ്കെടുക്കും. ഇന്നലെ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടീം സി.ഇ.ഒ. വരുണ്‍ ത്രിപുരാനേനി, സഹ പരിശീലകന്‍ തങ്‌ബോയി സിങ്‌തോ എന്നിവര്‍.

https://www.facebook.com/keralablasters/videos/1945149925770992/

കേരളത്തിലെ ഗ്രാസ്‌റൂട്ട് പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകന്‍ റെനി മ്യൂളസ്റ്റീനിനു മാഞ്ചസ്റ്റര്‍ പോലുള്ള ക്ലബ്ബുമായുള്ള ബന്ധമാണ് ഇത്തവണ ടീം തെരഞ്ഞെടുപ്പ് സുഗമമാക്കിയത്. നല്ല താരങ്ങളെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പരിചയ സമ്പത്തും യുവത്വവും  സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ഇത്തവണ യാഥാര്‍ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി അണ്ടര്‍17 ലോകകപ്പ് വേദിയായതിനാല്‍ പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടര്‍17 ലോകകപ്പിനു ശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും വരുണ്‍  പറഞ്ഞു.