കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍‌ ജ‌യ്‌റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് കാര്യങ്ങളിലാണ് ധനമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി സഹായം ആവശ്യപ്പെട്ടത്.

കേരളത്തിലെ ട്രഷറികളില്‍ മാത്രമാണ് സേവിങ്സ് ബാങ്കുകള്‍ ഉള്ളത്. ഇതിന് ഇളവ് നല്‍കണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം.

കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പാണ് കേന്ദ്ര ധനമന്ത്രി നല്‍കിയിരിക്കുന്നത്. ട്രഷറികളുടെ കാര്യത്തില്‍ കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കാമെന്നും കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കി.

ജന്മഭൂമി: http://www.janmabhumidaily.com/news509746#ixzz4Q0i8aBkT