Trending

നിയമസഭ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായും തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ ഭേദഗതി നിമയത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായും തള്ളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനപരമായോ നിയമപരമായോ ഒരു സാധുതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പൗരത്വ പ്രശ്‌നം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വിഷയമാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ ഭരണഘടനപരമായി ഒരു അവകാശവുമില്ല. വിഷയത്തോടെ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍, കേരളം എന്നല്ല ഒരു സംസ്ഥാനത്തിനു ഭരണഘടനയെ അംഗീകരിക്കാത്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ അവകാശമില്ല.

നുഴഞ്ഞുകയറ്റ പ്രശ്‌നം ഒരു രീതിയിലും ബാധിക്കാത്ത കേരള സര്‍ക്കാര്‍ ആവശ്യമില്ലാത്ത വിഷയത്തിലാണ് സമയവും വിഭവവും പാഴാക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഗവര്‍ണര്‍. ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരേ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് പ്രമേയം പാസാക്കിയത്. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ശക്തമായിരുന്നു.

Show More

Related Articles

Close
Close