പിണറായി ചികില്‍സയ്ക്കു പോയതോടെ എല്ലാം ‘ശരിയാക്കിത്തുടങ്ങി’: ചെന്നിത്തല

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായി. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരിതബാധിതർക്ക് ആദ്യം പ്ര്യഖ്യാപിച്ച 10,000 രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂര്‍ണ പരാജയം ആണെന്ന് ‌ഒന്നുകൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെപോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതിയും വ്യാപകമാണ്. ഇതു ഗൗരവമേറിയ വിഷയമാണ് , മുഖ്യമന്ത്രി പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യേഗസ്ഥരും ചേര്‍ന്ന് എല്ലാ ‘ശരിയാക്കിത്തുടങ്ങി’യെന്നും ചെന്നിത്തല പരിഹസിച്ചു.