പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും സര്‍ക്കാരിന്റെ അഴിച്ചു പണി. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി പകരം ബി.എസ് മുഹമ്മദ് യാസിനെ നിശ്ചയിച്ചു. ശ്രീലേഖയെ ജയില്‍ മേധാവിയാക്കിയാണ് പുതിയ ഉത്തരവ്. ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചു.

രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായി നിശ്ചയിച്ചു. എസ് ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവര്‍ക്ക് ക്രൈബ്രാഞ്ച് ഐജിയായി സ്ഥാനമാറ്റം. ക്രൈംബ്രാഞ്ച് എഡിജിപിയായിട്ടാണ്  നിതീഷ് അഗര്‍വാളിന് നിയമനം. എറണാകുളം ഐജിയായിരുന്ന ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതോടെ എറണാകുളം ഐജിയായി പി വിജയനെ നിയമിച്ചു. എഡിജിപി ഹെഡ്ക്വാര്‍ട്ടേഴസായി അനില്‍ കാന്ത് നിയമിതനായി. എഡിജിപി പത്മകുമാര്‍ പൊലീസ് അക്കാഡമി ഡയറക്ടറാകും.