പൊലീസിന്റെ മനോവീര്യം കാട്ടേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്ന് വിഎസ്

ഫോര്‍ട്ട് കൊച്ചിയില്‍ എസ്‌ഐ ദ്വിജേഷും ഹെഡ് കോണ്‍സറ്റബിള്‍ രാജേഷും അടങ്ങുന്ന സംഘമാണ് സിപിഐഎം പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയമായ സനീഷിനേയും ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത എന്നിവരേയും മര്‍ദ്ദിച്ച സംഭവത്തിലും കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും പൊലീസിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയില്‍ ദമ്പതികളെ തല്ലിച്ചതച്ച എസ്‌ഐയെ സര്‍വ്വീസില്‍ നിന്ന് വധശ്രമത്തിന് കേസെടുത്ത് പിരിച്ചുവിടണമെന്നാണ് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകരണമെന്നും വിഎസ് പറഞ്ഞു.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വിഎസ് പറഞ്ഞു.