കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായ് അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച 15 ലക്ഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറും

കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ നാളെ മുഖ്യമന്ത്രിക്ക് കൈമാറും. പ്രളയദുരന്തങ്ങള്‍ക്ക് ശേഷം ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭവന നല്‍കുന്നതിന് മഅ്ദനി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

അഭ്യര്‍ത്ഥനയിലൂടെ സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപയാണ് നാളെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. കടുത്ത നിയന്ത്രണത്തില്‍ ബംഗളൂരുവിലെ കാരാഗൃഹ തുല്യമായ പരിമിതിക്കുള്ളിലിരുന്ന തന്റെ അഭ്യര്‍ത്ഥനയോട് ജാതിമതരാഷ്ട്രീയ ഭേദമന്യേ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി നന്ദി അറിയിച്ചു.

Show More

Related Articles

Close
Close