കുടിവെള്ള ക്ഷാമത്തെ നേരിടാൻ  പണം ചെലവിടുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.

തിരുവനന്തപുരം: കുടിവെള്ള ക്ഷാമത്തെ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പേടിക്കാതെ പണം ചെലവിടാം. ഇതിന് സർക്കാർ പ്രത്യേക അനുമതി നല്കി ഉത്തരവായി.
പൂർണ്ണമായോ ഭാഗികമായോ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കുടിവെള്ളം നല്കാനാണ് തുക വിനിയോഗിക്കാവുന്നത്. ഈ മാസം 31 ന് മുമ്പ് ഗ്രാമപ്പഞ്ചായത്തുകൾക്ക് അഞ്ചും നഗരസഭകൾക്ക് പത്തും കോർപ്പറേഷനുകൾക്ക് പതിനഞ്ചും ലക്ഷം വീതം ചെലവിടാം.ഏപ്രിൽ മേയ് മാസങ്ങളിൽ ഇതിന് പുറമെ യഥാക്രമം 10, 15, 20 ലക്ഷം വീതവും ചെലവിടാൻ അനുമതി നല്കിയിട്ടുണ്ട്. തനത്- പ്ലാൻ ഫണ്ടുകളിൽ നിതിന് തുക എടുക്കാം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ നിര്‌ദ്ദേശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്, നിശ്ചിത തുക ഇക്കാര്യത്തിൽ അധികരിക്കരുതന്നും ഉത്തരവിൽ പറയുന്നു്.
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന മലയോര പ്രദേശങ്ങളിലടക്കം ഇത് ആശ്വാസം പകരും. പല ഗ്രാമ പഞ്ചായത്തുകൾക്കും തനതുഫണ്ട് ശമ്പളം നല്കാൻ പോലും തികയില്ല. ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഷിക്കുന്ന പഞ്ചായത്തുകളുമുണ്ട്. ഇത്തരം തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായധനം നല്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്