ഹര്‍ത്താല്‍ ഭാഗികം

സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകളും ശബരിമല സ്‌പെഷല്‍ സര്‍വീസുകളും നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങി വാഹനമില്ലാതെ കഷ്‌പ്പെടുന്നവരെ സഹായിക്കാന്‍ പോലീസും രംഗത്തുണ്ട്.

കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപര, വാണിജ്യ മേഖലകള്‍ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.