കേരളം റോഡ് വികസനത്തില്‍ ഏറ്റവും പിന്നിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

gadgari new1
രാജ്യത്തിന്‍റെ സമസ്ത തലങ്ങളിലും വികസനം നടത്താന്‍ കേന്ദ്രം പദ്ധതികള്‍ രൂപികരിക്കുമ്പോള്‍ വികസനത്തിന്‌ എതിരായ് ചില സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നു.അതില്‍ കേരളം റോഡ് വികസനത്തില്‍ ഏറ്റവും പിന്നിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.വികസന പദ്ധതികളെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കരുത്. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. പദ്ധതികള്‍ നിര്‍ദ്ദേശിച്ചാല്‍ പണം തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.അടിമാലി – ചെറുതോണി, കൊട്ടാരക്കര- പമ്പ ഹൈവേകള്‍ക്കും തലശ്ശേരി മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.