വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കേരളീയ വിദ്യാഭവന്‍റെ സൗജന്യ പഠനകേന്ദ്രം

11994363_10153611114247363_545633469_n
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനായി കേരളീയ വിദ്യാഭവന്‍ ഗ്രൂപ്പിന്‍റെ “കേരളീയ വിദ്യാഭവന്‍ സ്പെഷ്യല്‍ സ്കൂള്‍” തിരുവനന്തപുരം കൈമനത്ത് ആരംഭിക്കുന്നു .

നേരത്തെ തിരുവനന്തപുരത്തിന് കുറച്ചു ഉള്ളിലായിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ കൂടുതല്‍ സൌകര്യങ്ങളോടെ കൈമനത്ത് സെപ്റ്റംബര്‍ 9 മുതല്‍ വീണ്ടും . ഇവിടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും നല്കുന്നുണ്ട്.

കേരളീയ വിദ്യാഭവന്‍റെ കീഴില്‍ കൈമനം ഇടഗ്രാമം എന്ന സ്ഥലത്തു ഒരു സി ബി എസ് സി സ്കൂളും നടന്നു വരുന്നു. 25 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളീയ വിദ്യാഭവന്‍ ട്രസ്റ്റിന്‍റെ കീഴിലാണ്. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകയ്ക്ക് അവാര്‍ഡ് ലഭിച്ച പി രാധാദേവിയാണ് 3 വര്‍ഷം മുന്‍പ് ഈ സ്കൂള്‍ ആരംഭിച്ചത്.

കേരളീയ വിദ്യാഭവന്‍ ട്രസ്റ്റ് പ്രസിഡന്‍റ് രാധാദേവി. ഗോപിക , സൂരജ് , സുകുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമനത്ത് ഈ സംരഭത്തിന് നേതൃത്വം കൊടുക്കുന്നത്. 93877 46 719 എന്ന നമ്പറില്‍ ബന്ധപ്പെടാല്‍ കൂടുതല്‍ വിവരം ഇതിനെ പറ്റി ലഭിക്കുന്നതാണ്.
11998016_10153611122482363_2044718942_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close