ഖഷോജി തിരോധാനം: സൗദി കടുത്ത സമ്മര്‍ദ്ദത്തില്‍; ആയുധങ്ങള്‍ നല്‍കരുതെന്ന് ജര്‍മ്മനി

സൗദി അറേബ്യയിലേയ്ക്ക് ആയുധങ്ങള്‍ കയറ്റി അയയ്ക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ജര്‍മ്മനി. മാധ്യമപ്രവര്‍ത്തകന്‍ ഖഷോജിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് ജര്‍മ്മനിയുടെ ഈ തീരുമാനം. രാജ്യത്തിന്റെ ധനമന്ത്രി പീറ്റര്‍ അല്‍മെയറാണ് ഇക്കാര്യം അറിയിച്ചത്.

ലോകരാജ്യങ്ങളെല്ലാം വിഷയത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ തിരിഞ്ഞു കഴിഞ്ഞു. ഇസ്താംബൂള്‍ കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോജിയെ കാണാതാവുന്നത്. പിന്നീട് സൗദി തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിച്ചിരുന്നു.

400 മില്യണ്‍ യൂറോയുടെ ആയുധങ്ങളാണ് സൗദി അറേബ്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ജന്‍മ്മനി ഉദ്ദേശിച്ചിരുന്നത്. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് സൗദി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം അപകടകരമായ വിഷയമാണെന്ന് ജര്‍മ്മനി ആരോപിച്ചു.

യു.എസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.

Show More

Related Articles

Close
Close