വയനാട് മേപ്പാടിയിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിൽ അവസാനത്തെയാളും രക്ഷപ്പെട്ടു. തോക്കുമായെത്തിയ സംഘത്തില്‍ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്നാണ് രക്ഷപ്പെട്ടെത്തിയവർ അറിയിച്ചു. എമറാള്‍ഡ് എസ്റ്റേറ്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയവരെയാണ് ബന്ദികളാക്കിയത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണിൽ‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് എസ്റ്റേറ്റ് അധികൃതർ പൊലീസിനെ വിവരമറിയിച്ചു.