ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയ ‘റിപ്പര്‍’ കൊച്ചിയില്‍ അറസ്റ്റില്‍

റിപ്പര്‍ മോഡലില്‍ ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയയാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. തേവര സ്വദേശി കുഞ്ഞുമോന്‍ (42)എന്ന് വിളിക്കുന്ന സേവ്യറാണ് അറസ്റ്റിലായത്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ റോഡ് വക്കില്‍ കിടന്നുറങ്ങുന്നവരുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.