രശ്മിയും പശുപാലനും വീണ്ടുമെത്തുന്നു

മറൈന്‍ ഡ്രൈവ് വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നു. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് വൈകിട്ട് നാലു മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി
സംഘടിപ്പിച്ചിരിക്കുന്നത്.
മറൈന്‍ ഡ്രൈവിലിരിക്കുകയായിരുന്ന യുവതി യുവാക്കളെ ചൂരല്‍കൊണ്ട് അടിച്ചോടിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
പെണ്‍വാണിഭത്തിന് പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും സമരത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. സമരം തടയാന്‍ ശിവസേന പ്രവര്‍ത്തകരും എത്തിയാല്‍ നാടകീയ രംഗങ്ങള്‍ക്കാകും കൊച്ചി മറൈന്‍ ഡ്രൈവ് സാക്ഷ്യം വഹിക്കുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചേക്കും. കിസ് ഓഫ് ലൗ സംഘാടകരെ കൂടാതെ മറ്റു സംഘടനകളും പ്രതിഷേധത്തിനൊരുങ്ങുന്നുണ്ട്.