കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെഎം മാണി

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെഎം മാണി. തിരിച്ചുവിളിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസ്സിന് നന്ദി അറിയിക്കുന്നു.

ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപോയത്. ഉടന്‍ തിരിച്ചു പോകില്ലെന്നും മാണി പറഞ്ഞു. അതേ സമയം യുഡിഎഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനം എടുക്കുമെന്നും മാണി പറഞ്ഞു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണ് മലപ്പുറത്ത് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിയെ തിരിച്ചു വിളിച്ചത് യുഡിഎഫിന്റെ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ജയിക്കണമെങ്കില്‍ മാണിയുടെ സഹായം ആവശ്യമാണെന്നുള്ളത് കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവിളിയെന്നും കോടിയേരി പറഞ്ഞു.