റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം.മാണി സന്ദര്‍ശിച്ചു!

പാലാ: റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി സന്ദര്‍ശിച്ചു.

കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നാണ് സന്ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ മാണി പറഞ്ഞത്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും കഴിഞ്ഞ ദിവസം ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.

Show More

Related Articles

Close
Close