കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു; പോലീസുകാരന്‍ മരിച്ചു

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു.  തിരുവല്ല പൊടിയാടിയില്‍ ഓട്ടോറിക്ഷയുമായി പൊലീസ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി പി. പ്രവീണ്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.