ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ കോടിയേരിയുടെ ലേഖനം

ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ പ്രയോഗിക്കാറുള്ളു എന്നും ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

ദേശീയഗാന വിഷയം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി മുഖപത്രത്തിലെ ജനഗണമനയുടെ മറവില്‍ കപട ദേശീയത എന്ന ലേഖനത്തിലൂടെ കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ജനഗണമനയുടെ മറവില്‍ കപട ദേശീയത എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.