എറണാകുളം-കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ 25ന് നിയന്ത്രണം.

kottayam railway station 1
എറണാകുളം-കോട്ടയം റൂട്ടില്‍ ചിങ്ങവനം റെയില്‍വേ സ്റ്റേഷന് സമീപത്തായ് റെയില്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴി ഓടുന്ന ചില ട്രെയിനുകള്‍ 25ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.ആലപ്പുഴ വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.ഇതനുസരിച്ച് 25ന് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നത് 16302 വേണാട് എക്‌സ്പ്രസ്,16650 പരശുറാം എക്‌സ്പ്രസ്, 17229 ശബരി എക്‌സ്പ്രസ്, 12623 ചെന്നൈ മെയില്‍, 16526 ബെംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ്.12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനിലും,16382 കന്യാകുമാരി-മുംബൈ സി.എസ്.ടി.എക്‌സ്പ്രസ് ചങ്ങനാശ്ശേരി സ്റ്റേഷനിലും പിടിച്ചിടും.12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് രണ്ടുമണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക.റദ്ദാക്കിയ പാസഞ്ചര്‍ തീവണ്ടികള്‍: 56381/56382 എറണാകുളം -കായംകുളം, 56379/56384 എറണാകുളം-ആലപ്പുഴ, 56377 ആലപ്പുഴ-കായംകുളം, 56380 കായംകുളം-എറണാകുളം, 66307/66308 എറണാകുളം-കൊല്ലം മെമു, 66302 കൊല്ലം-എറണാകുളം മെമു, 66301 എറണാകുളം-കൊല്ലം മെമു.